വടകരയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം


വടകര: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്‍മേഖലയില്‍ മൂന്ന്മണിക്കൂര്‍ നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.ചെമ്മരത്തൂര്‍ കക്കാട്ട് കരിങ്കല്‍ പാറയിലാണ് ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉഗ്ര സ്‌ഫോടനമുണ്ടായത്.


മൂന്ന് വര്‍ഷം മുന്‍പ് ഈ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിലും,ബോംബേറിലും പ്രതികളായ ആറു സിപിഎം പ്രവര്‍ത്തകരെ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ച ദിവസം ഉണ്ടായ സ്ഫോടനം വീണ്ടും പ്രദേശം സംഘര്‍ഷ ഭൂമിയാക്കാനുള്ളശ്രമത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.


സ്ഫോടന വിവരം അറിഞ്ഞയുടന്‍ വടകര സി.ഐ.ടി.മധുസൂദനന്‍ നായരും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ഇനിയും സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ എസ്.ഐ.സി.കെ.രാജേഷിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌കോഡും സംയുക്തമായി കരിങ്കല്‍ പാറയിലും,പരിസര പ്രദേശങ്ങളിലെ കാടു പിടിച്ച സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിശോധന മൂന്ന്മണിക്കൂര്‍ നീണ്ടുനിന്നു.



Sharing is Caring