ധീരദേശാഭിമാനി വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വക്കം ഖാദറിന്റെ 73-ാം രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനത്തിന്റെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചരിത്രപുരുഷനാണ് വക്കം ഖാദര്‍,നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അദ്ദേഹം യഥാര്‍ത്ഥ ഹീറോയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ. എന്‍. എ ഹീറോ വക്കം ഖാദര്‍ ഫൗണ്ടേഷന്‍ പ്രസ് ക്ളബ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് എം.എം.ഹസന്‍ അദ്ധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദന്‍, നിംസ് മാനേജിംഗ് ഡയറക്ടര്‍ എം.എസ്.ഫൈസല്‍ ഖാന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം തുടങ്ങിയവര്‍ സംസാരിച്ചു.













