കായംകുളത്ത് തെരുവ് നായകള്‍ 11 പേരെ കടിച്ചു


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ കായംകുളത്ത് തെരുവ് നായ കടിച്ചു. മൂന്ന് പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തിനിരയായ
പെരുങ്ങാല കണ്ണങ്കരയില്‍ ദേവി പാര്‍വ്വതി (4 ), എരുവ ഇടശേരി പടീറ്റതില്‍ ഗ്രീഷ്മ (9) എന്നിവരെ ഓടിയെത്തി യ മാതാപിതാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു.


പുതുപ്പള്ളി കൊട്ടാരത്തില്‍ കോട്ടയില്‍ അമ്മിണി ഡാനിയല്‍ (50), വാഴപ്പള്ളി പടീറ്റതില്‍ സരസ്വതി (60), എരുവ വൃന്ദാവനത്തില്‍ വേലുക്കുട്ടി നായര്‍ (64) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടില്‍ തെക്കതില്‍ ശാന്തികൃഷ്ണ (22), ഓലകെട്ടിയമ്ബലം കൊട്ടാരത്തില്‍ ശ്രീദേവിഅമ്മ (80), പെരുങ്ങാല പുതുക്കാട്ട് മേടയില്‍ ആദിത്യന്‍ (12), ഗോകുലത്തില്‍ മണിയന്‍ (65), പേള അരുണ്‍ഭവനില്‍ അരുണ്‍ (20), എറണാകുളം സ്വദേശി ബ്രണ്ണന്‍ (25) എന്നിവര്‍ക്ക് വിവിധസ്ഥലങ്ങളില്‍ വച്ചാണ് കടിയേറ്റത്.




Sharing is Caring