ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ, ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം


ല​ഡാ​ക്ക്: അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ, ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ല്‍ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും സൈ​നി​ക​ര്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​യെ​ന്നു സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ച്‌ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.


134 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ങ്കോം​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ന്‍ ക​ര​യി​ലാ​ണ് ഇ​ന്ത്യ​ന്‍, ചൈ​നീ​സ് സൈ​നി​ക​ര്‍ ത​മ്മി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ചു വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​ന്‍ സൈ​ന്യം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ചൈ​നീ​സ് സൈ​ന്യം പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി. ഇ​തു ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി. ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​ഭാ​ഗ​ത്തു​നി​ന്നും പ്ര​ദേ​ശ​ത്തേ​ക്കു കൂ​ടു​ത​ല്‍ സൈ​നി​ക​രെ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത​ര്‍ ത​മ്മി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി ച​ര്‍​ച്ച ന​ട​ത്തി. ഇ​തു ഫ​ലം ക​ണ്ട​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ട​ലി​ല്‍​നി​ന്നു പി​ന്‍​മാ​റി.


ടി​ബ​റ്റ് മു​ത​ല്‍ ല​ഡാ​ക്ക് വ​രെ​യു​ള്ള ഈ ​ത​ടാ​ക​ത്തി​ന്‍റെ മൂ​ന്നി​ല്‍ ര​ണ്ടു ഭാ​ഗ​വും ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​ടു​ത്ത മാ​സം അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍. ര​ണ്ടു വ​ര്‍​ഷം മു​ന്പ് ദോ​ക്ലാ​മി​ല്‍ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ല്‍ സ​മാ​ന​മാ​യ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്തി​രു​ന്നു.



Sharing is Caring