ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7,300 കോടിയുടെ ഓഹരികള്‍ വിറ്റ് -അസിം പ്രേംജി


ബെംഗളുരു: വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.


അദ്ദേഹത്തിന്റെ കൈവശമുള്ളതില്‍ കമ്ബനിയുടെ 3.96 ശതമാനം(224.6 മില്യണ്‍) ഓഹരികളാണ് വിറ്റഴിച്ചത്. കമ്ബനിയുടെ ബൈ ബാക്ക് പദ്ധതിയിലൂടെയായിരുന്നു ഓഹരി വിറ്റഴിക്കല്‍. വിപ്രോ ഓഹരിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ 67 ശതമാനവും(1.45 ലക്ഷം കോടി രൂപ)കഴിഞ്ഞ മാര്‍ച്ചില്‍ അസിം പ്രേംജി ഫൗണ്ടേഷന് അദ്ദേഹം നല്‍കിയിരുന്നു.




Sharing is Caring