കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗിലില്‍ ചെറു ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.28 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. കാര്‍ഗിലിന് 411 കിലോമീറ്റര്‍ വടക്ക്-വടക്കുകിഴക്കായാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.













