കൊച്ചി: കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ കൊച്ചിയിലും പരിശോധനകള്‍ കര്‍ശനമാക്കി. ബ്രോഡ്വേ, കലൂര്‍, കടവന്ത്ര, പാലാരിവട്ടം, ഇടപ്പള്ളി, ആലുവ തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസിന്റെ കര്‍ശന പരിശോധ. ഇത് കൂടാതെ മറ്റ് സ്്ഥലങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കി.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകളാണ് ഇതുവരെ അടച്ചിട്ടുള്ളത്. അതേസമയം, രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ സമൂവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.














