ലോ അക്കാദമിക്കു സമീപത്തെ ലക്ഷ്മിനായരുടെ ഹോട്ടല്‍ പൂട്ടിച്ചു


ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 28ാം ദിനത്തിലും ശക്തമായി തുടരുന്നു. ക്യാംപസ് വളപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. ജീവനക്കാരെ ബലംപ്രയോഗിച്ച് വിദ്യാര്‍ഥികള്‍ പുറത്തിറക്കി. എന്നാല്‍ പൊലിസ് സ്ഥലത്തെത്തി ശ്രമം തടഞ്ഞു. മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തു നീക്കി.
സഹകരണ വകുപ്പിന് കീഴിലുളള ബാങ്കിന്റെ പേരൂര്‍ക്കടശാഖയാണ് ക്യാംപസിനുളളില്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ പേരിലുളള കള്ളപ്പണം ലക്ഷ്മിനായര്‍ ഈ ബാങ്കില്‍ വെളുപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ബാങ്ക് പൂട്ടിക്കാന്‍ ശ്രമിച്ചത്.




Sharing is Caring