ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റു ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു.​ഇ​തു​വ​രെ 6,04,880 പേ​ര്‍​ക്കാ​ണ് വൈ​റ​സ്ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,44,24,525 ആ​യി. 86,11,976 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 38,33,271, ബ്ര​സീ​ല്‍- 20,75,246, ഇ​ന്ത്യ- 10,77,864, റ​ഷ്യ- 7,65,437, ദ​ക്ഷി​ണാ​ഫ്രി​ക്ക- 3,50,879, പെ​റു- 3,49,500, മെ​ക്സി​ക്കോ- 3,38,913, ചി​ലി- 3,28,846, സ്പെ​യി​ന്‍- 3,07,335, ബ്രി​ട്ട​ന്‍- 2,94,066.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ അ​മേ​രി​ക്ക- 142,877, ബ്ര​സീ​ല്‍- 78,817, ഇ​ന്ത്യ- 26,828, റ​ഷ്യ- 12,247, ദ​ക്ഷി​ണാ​ഫ്രി​ക്ക- 4,948, പെ​റു- 12,998, മെ​ക്സി​ക്കോ- 38,888, ചി​ലി- 8,445, സ്പെ​യി​ന്‍- 28,420, ബ്രി​ട്ട​ന്‍- 45,273.

ഇ​തി​നു പു​റ​മേ, മ​റ്റ് ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റാ​ന്‍-2,71,606, പാ​ക്കി​സ്ഥാ​ന്‍-2,61,916, സൗ​ദി അ​റേ​ബ്യ-2,48,416, ഇ​റ്റ​ലി-2,44,216, തു​ര്‍​ക്കി-218,717, ജ​ര്‍​മ​നി-2,02,572, ബം​ഗ്ലാ​ദേ​ശ്-2,02,066

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​ഞ്ചാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് ഫ്രാ​ന്‍​സ്, കൊ​ളം​ബി​യ, അ​ര്‍​ജ​ന്‍​റീ​ന, കാ​ന​ഡ, ഖ​ത്ത​ര്‍ എ​ന്നി​വ​യാ​ണ് അ​വ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *