ലോണ്‍സ്റ്റാറിനെതിരെ ഡെല്‍ഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം


സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ ലോണ്‍സ്റ്റാര്‍ കാശ്മീരിനെതിരെ ഡെല്‍ഹി യുണൈറ്റഡിന് ഏകപക്ഷീയ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്നലെ ഡെല്‍ഹി യുണൈറ്റഡ് വിജയിച്ചത്. റുങ്സിങ്, സണ്ണി വരുണ്‍, മുഹമ്മദ് ഷാജഹാന്‍ എന്നിവരാണ് ഡെല്‍ഹിക്കായി ഇന്നലെ ഗോളുകള്‍ നേടിയത്.


ജയത്തോടെ ഡെല്‍ഹി യുണൈറ്റഡ് ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തെത്തി. ഡെല്‍ഹി ഡൈനാമോസും പൂനെ സിറ്റിയുമൊക്കെ ഡെല്‍ഹി യുണൈറ്റഡിനും പിറകിലാണ്.




Sharing is Caring