മോസ്‌കോ: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ റഷ്യയില്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ നിര്‍മല സീതാരാമന്‍ റഷ്യന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വധിപ്പിക്കുവാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവുമായും നിര്‍മല കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.













