ലോക‌്സഭ തിരഞ്ഞെടുപ്പ്,​ കോണ്‍ഗ്രസ് സഖ്യം നിര്‍ണായകമെന്ന് കാരാട്ട്


ന്യൂഡല്‍ഹി: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി ചേരുന്നതില്‍ തെറ്റില്ലെന്ന് സി.പി.എം അംഗം പിബി അംഗം പ്രകാശ് കാരാട്ട്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണ്.


ചിലയിടങ്ങളില്‍ ദുര്‍ബ്ബലവുമാണ്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശക്തിയാണ്. അതിനാല്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച്‌ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി മത്സരിക്കുന്നതില്‍ തെറ്റില്ല.


പശ്‌ചിമ ബംഗാളില്‍ തൃണമൂലും ബി.ജെ.പിയുമാണ് സി.പി.എമ്മിന്റെ എതിരാളികളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കുന്നതിനെ എതിര്‍ത്തത് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പക്ഷമാണ്. പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യമായി സഹകരിക്കുന്നതിനെയും കാരാട്ട് എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ ഒരുപരിപാടിക്കിടെ നടത്തിയ പ്രസ്‌താവനയ്‌ക്ക് രാഷ്‌ട്രീയ പ്രാധാന്യമുണ്ട്.



Sharing is Caring