ലഖ്‌നൗ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തതിനുശേഷം സഖ്യവുമായി ബന്ധപ്പെട്ട് ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് മായാവതി പറഞ്ഞത്.
ദക്ഷിണേന്ത്യയില്‍ ജനാതാദള്‍ എസ് നേതാവ് ദേവ ഗൗഡയുമായും ബിഎസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ഇതര ബദലിന്റെ ബലത്തില്‍ മത്സരിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമായിരിക്കും സീറ്റിന്റെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ തീരുമാനം എടുത്ത് സഖ്യത്തിന്റെ കാര്യം വ്യക്തമാക്കൂ എന്നാണ് മായാവതി പറഞ്ഞത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിനുവേണ്ടി പ്രചരണം നടത്താന്‍ എത്തിയപ്പോഴാണ് മാാവതിയുടെ പുതിയ പ്രഖ്യാപനം.
ഉത്തര്‍പ്രദേശ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി-എസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രധാന്‍ മൗര്യയുടെയും മണ്ഡലമായ ഫുല്‍പ്പൂരും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായിരുന്നു.













