ലോക്‌ഡൗണ്‍: ഈ വര്‍ഷം ഇന്ത്യയില്‍ 2 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന്‌ യൂനിസെഫ്‌


കൊറോണ വൈറസ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക്ഡൗണിന് പിന്നാലെ ആ​ഗോള തലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്സ് ചില്ഡ്രന്സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള് പിറക്കുമെന്നാണ് കരുതപ്പെടുന്നത്.


നോവല്‍ കൊറോണ വൈറസ് പടത്തുന്ന കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാര്‍ച്ച്‌ 11 മുതല്‍ അടുത്ത ഡിസംബര്‍ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലോക മാതൃദിനം മെയ് 10 വരാനിരിക്കെയാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.അതേസമയം ബേബിബൂം മൂലം ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള് കൂടുതല് പ്രശ്നങ്ങളിലേക്ക് വീഴുമെന്നും യുനിസെഫ് പറയുന്നു. ആരോഗ്യരംഗം സമ്മര്‍ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാന്‍ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നില്‍.




Sharing is Caring