ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്


ലാ ലിഗ സീസൺ ജൂൺ 20നു പുനരാരംഭിക്കുമെന്ന് ലെഗാനസിൻ്റെ പരിശീലകൻ യാവിയർ അഗ്വയർ. ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി ലാ ലിഗ പ്രസിഡൻ്റോ മറ്റ് പരിശീലകരോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ യാവിയറിൻ്റെ വെളിപ്പെടുത്തലോടെ വീണ്ടും സ്പാനിഷ് ലീഗ് ചർച്ചകൾ സജീവമായി.


“നമുക്ക് ഇപ്പോൾ ലീഗ് പുനരാരംഭിക്കാൻ ഒരു തീയതിയുണ്ട്. ജൂൺ 20ന് ആരംഭിച്ച് അഞ്ച് ആഴ്ചകൾക്കു ശേഷം ജൂലായ് 26ന് ലീഗ് അവസാനിക്കും. ശനി, ഞായർ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ 11 റൗണ്ടുകളായി മത്സരങ്ങൾ കളിക്കും. ലാലിഗ വിവരം എന്നെ ഔദ്യോഗികമായി അറിയിച്ചു.”- അഗ്വയർ പറഞ്ഞു.


ലീഗ് പാതിവഴിയിൽ നിർത്തുമ്പോൾ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തു നിന്ന് രണ്ടാമതായിരുന്നു ലെഗാനസ്.



Sharing is Caring