“ലോക്ഡൗൺ തന്ന പുണ്യമാണിത്,” വിഷ്ണു ഉണ്ണികൃഷ്ണൻ

കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞു. തനതായ ശൈലിയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന വിഷ്ണു കോവിഡ് അനന്തര സിനിമ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.

കോവിഡ് കാലത്ത് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് രണ്ട് സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയെന്നും, ഒന്ന് ബിബിനുമായി ചേര്‍ന്ന് സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും വിഷ്ണു പറഞ്ഞു. മറ്റൊന്ന് ഷാഫി സംവിധാനം ചെയ്യുന്ന വലിയ ചിത്രമാണെന്നും, കോവിഡ് തന്ന പുണ്യമാണ് ഇതെന്നും വിഷ്ണു പറയുന്നു.ഞാ​​​നും​​​ ​​​ബി​​​ബി​​​നും​​​ ​​​ചേ​​​ര്‍​​​ന്ന് ​​​ര​​​ണ്ടു​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി.​​​ ​​​ലോ​​​ക് ​​​ഡൗ​​​ണ്‍​​​ ​​​ത​​​ന്ന​​​ ​​​പു​​​ണ്യ​​​മാ​​​ണി​​​ത്. ​​​ഒ​​​ന്ന് ​​​വ​​​ലി​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​രി​​​ക്കും.​​​ ​​​ഷാ​​​ഫി​​​ ​​​സാ​​​റാ​​​ണ് ​​​സം​​​വി​​​ധാ​​​നം.​​​ അ​ടു​ത്ത​ത് ​ബി​​​ബി​​​നും​​​ ​​​ഞാ​​​നും​​​ ​​​ചേ​​​ര്‍​​​ന്ന് ​​​ ​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​സി​​​നി​​​മ​​. ​​​ഞ​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​സം​വി​​​ധാ​ന​ ​സം​രം​ഭം.​ ​ഞ​​​ങ്ങ​​​ള് ​​​ത​​​ന്നെ​​​യാ​​​ണ് ​​​നാ​​​യ​​​ക​​​ന്‍​​​മാ​​​ര്‍.​​​ഞാ​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​ബി​​​ബി​​​ന്‍​​​ ​​​സം​​​വി​​​ധാ​​​നം.​​​ ​​​ബി​​​ബി​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​ഞാ​​​ന്‍​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യും’. വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *