ലോക്ക്ഡൗണ്‍ തുടരും; സാഹചര്യം പരിഗണിച്ച ശേഷം പൊതുഗതാഗതം നടത്തും: മന്ത്രി എ.കെ.ശശീന്ദ്രന്‍


തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതിനെ തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകള്‍ കേരളത്തിലെ അവസ്ഥക കൂടി പരിഗണിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.


‘ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങുന്നത് അടക്കം പരിഗണിക്കുന്നുണ്ടെങ്കിലും പരിശോധനയ്ക്ക് ശേഷം മാരതമായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. കെഎസ്‌ആര്‍ടിസി ജില്ലാ സര്‍വീസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്‌സി സര്‍വീസുകളില്‍ ഒരു യാത്രക്കാരന്‍ മാത്രമായി പരിമിതപ്പെടുത്തും’ മന്ത്രി പറഞ്ഞു.


ബസുകളില്‍ 20 പേരില്‍ താഴെ ആളുകളെ വെച്ച്‌ യാത്ര നടത്തിയാല്‍ സാമ്ബത്തിക നഷ്ടമുണ്ടാകും. ഇരട്ടി ചാര്‍ജ് ഈടാക്കിയാല്‍ പോലും ആ നഷ്ടം പരിഹരിക്കാനാകില്ല. ബസുകളാകുമ്ബോള്‍ പല സ്‌റ്റോപ്പുകളിലും നിര്‍ത്തേണ്ടിവരുകയും ചെയ്യും. ട്രെയിനാകുമ്ബോള്‍ അതിന് പരിധിയുണ്ടാകും. അതുകൊണ്ട് കൂടുതലായി പരിഗണിക്കുന്നത് ട്രെയിന്‍ സര്‍വീസാണെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring