അതിജീവനം സമഗ്രകാർഷിക പദ്ധതിക്ക് കോങ്കോട്ട് മുക്കിൽ തുടക്കമായി

മേപ്പയൂർ: തരിശ്ഭൂമി കൃഷിയോഗ്യമാക്കാൻ സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്രകാർഷിക പദ്ധതിക്ക് കോങ്കോട്ട് മുക്കിൽ തുടക്കമായി.മന്ത്രി ടി.പി. രാമകൃഷ്ണൻ കരനെൽവിത്ത് വിതച്ച് ഉത്ഘാടനം നിർവ്വഹിച്ചു. 64 കാർഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.കരനെൽ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വാഴ,മരച്ചീനി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വീടുകളിൽ മൽത്സ്യകൃഷി ചെയ്യാനുള്ള പരിശീലനവും നൽകി വരുന്നു.ലോക്കൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷനായി.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ, മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി കെ റീന എന്നിവർ പങ്കെടുത്തു.അഡ്വ: പി ടി സത്യൻ സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *