ലോകത്ത് 2.20 കോടി കൊവിഡ് രോഗികള്‍, 7.76 ലക്ഷം മരണം, അമേരിക്കയില്‍ 56 ലക്ഷം പേര്‍ക്ക് രോഗം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 22,035,742 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 776,852 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 14,775,239 പേര്‍ രോഗമുക്തി നേടി.

രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയില്‍ 35,000ത്തിലധികം പേര്‍ പ്രതിദിനം രോഗികളാകുന്നുണ്ട്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലിലും മെക്സിക്കോയിലും അഞ്ഞൂറിന് മുകളില്‍ മരണമാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് താരതമ്യേന കുറവാണ്.

യു എസില്‍ 5,611,631 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 173,710 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 2,970,474 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,363,235 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 108,654 ആയി. 2,478,494 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 2,701,604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51,925 പേര്‍ മരിച്ചു. 1,976,248 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് പരിശോധനകള്‍ മൂന്നു കോടി പിന്നിട്ടു. ആകെ പരിശോധനകളുടെ എണ്ണം ജൂലായ് 14ന് 1.2 കോടി ആയിരുന്നത്, ആഗസ്റ്റ് 16ന് 3 കോടിയായി. പോസിറ്റിവിറ്റി നിരക്ക് ഇതേകാലയളവില്‍ 7.5 ശതമാനത്തില്‍ നിന്ന് 8.81 ശതമാനമായി വര്‍ദ്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *