ലോകത്തെ 82 കോടി ജനങ്ങള്‍ പട്ടിണിയില്‍: ഇന്ത്യയില്‍ : 19.44 കോടി ജനങ്ങള്‍ പട്ടിണി നേരിടുന്നു -ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ലോകത്ത് 82 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് . അതേസമയം, 100 കോടി ടണ്‍ ഭക്ഷണം പ്രതിവര്‍ഷം പാഴാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .ലോക ഭക്ഷ്യദിനമായ ഒക്ടോബര്‍ 16ന് നല്‍കിയ സന്ദേശത്തിലാണ് അന്‍റോണിയോ ഗുട്ടെറസ് ലോകത്തെ ഭക്ഷ്യ അസന്തുലിതാവസ്ഥയില്‍ ആശങ്കയറിയിച്ചത്. പട്ടിണിയിലാകുന്ന ജനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ഇത്രയേറെ ഭക്ഷണം പാഴാകുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .

‘ലോകത്ത് 200 കോടി പേര്‍ പൊണ്ണത്തടിയും അമിതഭാരവും നേരിടുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ അസുഖങ്ങള്‍ക്ക് കാരണമാവുന്നു. ഇവയില്‍ നിന്ന് മാറ്റങ്ങള്‍ക്കുള്ള സമയമാണിത് . ‘എല്ലാവര്‍ക്കും എവിടെയും പോഷകാഹാരം ലഭ്യമാകുന്ന ലോകം’ എന്നതാണ് ഭക്ഷ്യദിനാചരണം ലക്ഷ്യമിടുന്നത്. വിശപ്പ് രഹിതമായ ഒരു ലോകം അനിവാര്യതയാണെന്നും’ അന്‍റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു .

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാര ദൗര്‍ലഭ്യമുള്ള രാജ്യം ഇന്ത്യയാണ്. 19.44 കോടി ജനങ്ങളാണ് ഇന്ത്യയില്‍ പട്ടിണി നേരിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *