ലോകത്തെ കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് ക്രിസ്മസ് ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രിസ്മസ് ദിനത്തില്‍ ലോകം മുഴുവനുമുള്ള കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് മാര്‍പാപ്പ. ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ക്രിസ്മസിലെ യഥാര്‍ഥ സമ്മാനം ക്രിസ്തുവാണെന്ന സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്മസ്. നാം സമ്മാനങ്ങള്‍ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്മസിന്റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *