ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയെന്ന ബഹുമതി വീണ്ടും കൈക്കലാക്കി ദീപിക പദുക്കോണ്‍


ബോളിവുഡിനൊപ്പം ഹോളിവുഡിലും ചുവടുറപ്പിച്ച നടി ദീപിക പദുക്കോണ്‍ ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയെന്ന ബഹുമതി വീണ്ടും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് സെക്സിയസ്റ്റ് വിമന്‍ എലൈവ് എന്ന പട്ടം നടി സ്വന്തമാക്കുന്നത്.
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പബ്ലിക്കേഷന്‍ നടത്തിയ സര്‍വെയിലാണ് ദീപിക ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷവും സെക്സിയസ്റ്റ് വിമന്‍ അലൈവ്’ ടൈറ്റില്‍ ദീപിക പദുക്കോണിന് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ഇത്തവണ ദീപിക ടൈറ്റില്‍ സ്വന്തമാക്കിയത്.


ഹോളിവുഡിലും നിറസാന്നിധ്യമായി മാറാനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പത്മാവതിയാണ്.സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, അതിഥി റാവും ഹൈദാരിയും കഥാപാത്രങ്ങളായി എത്തുന്നു.




Sharing is Caring