ലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം ഇനി തിരുവനന്തപുരത്ത് നിന്ന് നേരിട്ടറിയാം

തിരുവനന്തപുരം: ലോകത്തിലെ ഏതു രാജ്യത്തേയും കാലാവസ്ഥാവിശേഷങ്ങളും വ്യതിയാനങ്ങളും ഇനി തിരുവനന്തപുരത്ത് നിന്ന് നേരിട്ട് കണ്ട് മനസിലാക്കാം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളക്കടവില്‍ ഉദ്ഘാടനം ചെയ്യു ജൈവവൈവിധ്യ മ്യൂസിയത്തിലാണ് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ സൗകര്യം ലഭ്യമാകുക.

ജൈവവൈവിധ്യം സംബന്ധിച്ച അറിവുകള്‍ പകരാന്‍ പല വിദേശ രാജ്യങ്ങളിലും ഉപയോഗിക്കുന്ന അത്യാധുനിക മള്‍ട്ടിമീഡിയ സംവിധാനമായ സയന്‍സ് ഓ സ്ഫിയര്‍ ഈ സൗകര്യമൊരുക്കുന്നത്. കാലാവസ്ഥാവിശേഷങ്ങള്‍ക്കൊപ്പം നഗരവത്കരണം, അന്തരീക്ഷമലിനീകരണം, വനശോഷണം തുടങ്ങിയ കാര്യങ്ങളും അപ്പോള്‍ത്തന്നെ ഈ സംവിധാനത്തില്‍ ദൃശ്യമാകും. ഭൂമി, സമുദ്രം, വന്‍കരകള്‍ എല്ലാം ആറടി വ്യാസമുള്ള ഭീമന്‍ ഗോളത്തിലൂടെ കാണാനാകും. ഒപ്പം ശബ്ദ വിവരണവുമുണ്ടാകും. സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡാണ് കേരളത്തിന്റെ ജൈവവൈവിധ്യം, വിവിധതരം ആവാസവ്യവസ്ഥകള്‍, വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍ ജന്തുക്കള്‍ എിവയെക്കുറിച്ച്‌ അറിവ് പകരുതിന് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

19-ാം നൂറ്റാണ്ടിലെ ചരിത്രപ്രധാന ബോുട്ടുപുരയിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ജൈവവൈവിധ്യം സംബന്ധിച്ച വീഡിയോകളും മറ്റും പ്രദര്‍ശിപ്പിക്കുതിന് 50 പേര്‍ക്ക് ഇരുന്ന് വീക്ഷിക്കാന്‍ കഴിയുന്ന ത്രിമാനതിയറ്റര്‍, പ്രദര്‍ശനഗാലറികള്‍, ശില്പങ്ങള്‍ മള്‍ട്ടി മീഡിയ സിസ്റ്റം, ടച്ച്‌ സ്‌ക്രീന്‍ കിയോസ്‌കുകള്‍ എിവയും മ്യൂസിയത്തിലുണ്ടാകും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, വി. എസ്. ശിവകുമാര്‍ എം. എല്‍.എ, പി. എച്ച്‌. കുര്യന്‍, റ്റി, രബികുമാര്‍, അഡ്വ. വി.കെ. പ്രശാന്ത്, ഡോ. എസ്.സി. ജോഷി തുടങ്ങിയവര്‍ സംബന്ധിക്കും. ജൈവവൈവിധ്യ ബോര്‍ഡിന്റെ വിവിധ പുരസ്‌കാരങ്ങളും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *