ലോകകപ്പ് സെഞ്ചുറികളില്‍ ഒന്നാമത് ഇന്ത്യ


ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്‍ നേടിയ സെഞ്ചുറിയോടെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ടീമായി ഇന്ത്യ മാറിയത്. ഇന്നലെ ധവാന്റെ സെഞ്ചുറി ലോകകപ്പില്‍ ഇന്ത്യയുടെ 27മത്തെ സെഞ്ചുറിയായിരുന്നു. ലോകകപ്പില്‍ ഇത് ധവാന്റെ മൂന്നാമത്തെ സെഞ്ചുറികൂടിയായിരുന്നു.


26 സെഞ്ചുറികള്‍ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ചുറികള്‍ നേടിയ ശ്രീലങ്കയാണ് ഓസ്ട്രേലിയക്ക് പിന്നിലുള്ളത്. ലോകകപ്പില്‍ 6 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ്. മത്സരത്തില്‍ ധവാന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 36 റണ്‍സിന്‌ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. നേരത്തെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ രോഹിത് ശര്‍മയും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു.




Sharing is Caring