തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഡി.എം.ആര്‍.സിയുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിടാന്‍ തയാറാകാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം. പദ്ധതി സംബന്ധിച്ച ഒരു പണിയും തുടങ്ങാന്‍ സാധിക്കാത്തത് മൂലമാണ് ഡി.എം.ആര്‍.സിയുടെ ഒാഫീസുകള്‍ പൂട്ടാന്‍ തീരുമാനിച്ചതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സിയുടെ ഒാഫീസുകള്‍ പ്രവര്‍ത്തിച്ചത് പ്രതിമാസം 16 ലക്ഷം രൂപ ചെലവിലായിരുന്നു. നഷ്ടം സഹിച്ചാണ് ഇത്രയും കാലം ഒാഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിയും ഇത്തരത്തതില്‍ മുന്നോട്ട് പോവാന്‍ സാധിക്കത്തതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇൗ മാസത്തോടെ ഒാഫീസുകള്‍ പൂര്‍ണമായും അടക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

നിരവധി തവണ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി ചര്‍ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ലെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.













