ലൈംഗിക വിവാദത്തില്‍ കുടുങ്ങി മെക്സിക്കോ ലോകകപ്പ് ടീം


മെക്സിക്കോ സിറ്റി: യൂറോപ്പിലേക്ക് പറക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി നടത്തി ലോകകപ്പിനുള്ള മെക്സിക്കന്‍ ഫുട്ബാള്‍ ടീം ലൈംഗിക വിവാദത്തില്‍. 30 ഒാളം ലൈംഗിക തൊഴിലാളികളെ വരുത്തിയാണ് പാര്‍ട്ടി നടത്തിയത്. സ്കോട്ട്ലന്‍ഡിനെതിരായ സൗഹൃദമത്സരത്തിന് പിന്നാലെ മെക്സിക്കോ സിറ്റിയിലെ സ്വകാര്യ പാര്‍പ്പിടത്തിലായിരുന്നു പാര്‍ട്ടി. ലോകകപ്പ് ടീമിലെ ഒമ്പത്‌ പേര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇവരുടെ ചിത്രസഹിതം മെക്സിക്കന്‍ മാസിക പുറത്തിറങ്ങുകയും ചെയ്തു.


എന്നാല്‍ കളിക്കാര്‍ പരിശീലനത്തിനും മറ്റും കൃത്യമായി എത്തിയിട്ടുണ്ടെന്നും ഒഴിവ് സമയത്ത് നടന്ന സ്വകാര്യസംഭവങ്ങളില്‍ തങ്ങള്‍ നടപടിയെടുക്കില്ലെന്നും മെക്സിക്കന്‍ ഫുട്ബാള്‍ അധികൃതര്‍ അറിയിച്ചു. ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒചോവ, ബെന്‍ഫിക്ക സ്ട്രൈക്കര്‍ റൗള്‍ ജിമെനെസ്, ഡിഫന്‍ഡര്‍ കാര്‍ലോസ് സാല്‍സെഡോ, മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ ഫാബിയന്‍ എന്നിവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.


ഡെന്മാര്‍ക്കിനെതിരെ സന്നാഹമത്സരത്തിനായി തയ്യാറെടുക്കുന്ന മെക്സിക്കോ ടീം ഇപ്പോള്‍ കോപ്പന്‍ഹേഗനിലാണുള്ളത്. 2010ലും 2011ലും സമാന ആരോപണങ്ങള്‍ ടീം അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.



Sharing is Caring