ലഹരി മരുന്ന് കൈവശം വച്ചതിന് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു


കൊല്‍ക്കത്ത: ലഹരി മരുന്ന് കൈവശം വച്ചതിന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ആംഫെറ്റമിന്‍ ഗുളികകളുമായി യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. 1865 ഗുളികകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇതിന്റെ ഭാരം ഏകദേശം 200 ഗ്രാമോളം വരും എന്നും കസ്റ്റംസ് അറിയിച്ചു.


1985 ലെ എന്‍ ഡി പി എസ് ആക്‌ട് അനുസരിച്ചാണ് അറസ്റ്റ്. ഉത്തര്‍പഞ്ച്‌പോട്ട സ്വദേശിയായ ഇയാള്‍ ദോഹയിലേക്ക് പോകാനുള്ള ഫ്‌ളൈറ്റിലെ യാത്രക്കാരനായിരുന്നു.




Sharing is Caring