ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 2.56 കോ​ടി ക​ട​ന്നു; മ​ര​ണം 8.54 ല​ക്ഷ​വും പി​ന്നി​ട്ടു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.56 കോ​ടി പി​ന്നി​ട്ട് മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 2,56,32,203 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 8,54,685 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തു​വ​രെ 1,79,37,062 പേ​ർ​ക്ക് കോ​വി​ഡി​ൽ​നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,38,384 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​ക​മാ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 4,032 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 62.1 ല​ക്ഷം ക​ട​ന്നു. 37,816 പേ​ർ​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 62,11,796 ആ​യി ഉ​യ​ർ​ന്നു. 1,87,736 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​ത് ബ്ര​സീ​ലി​ലാ​ണ്. 39,10,901 കോ​വി​ഡ് ബാ​ധി​ത​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 1,21,515 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ബ്ര​സീ​ലി​നു തൊ​ട്ടു​പി​ന്നി​ൽ ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യി​ൽ 3,687,939 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 65,435 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ (രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​യ്ക്ക​റ്റി​ൽ മ​ര​ണ​സം​ഖ്യ)

റ​ഷ്യ-9,95,319 (17,176), പെ​റു-6,52,037 (28,944), ദ​ക്ഷി​ണാ​ഫ്രി​ക്ക-6,27,041 (14,149), കൊ​ളം​ബി​യ- 6,15,168(19,663), മെ​ക്സി​ക്കോ – 5,99,560 (64,414), സ്പെ​യി​ൻ – 462,858 (29,094), അ​ർ​ജ​ന്‍റീ​ന – 417,735 (8,660), ചി​ലെ- 411,726 (11,289

Spread the love

Leave a Reply

Your email address will not be published. Required fields are marked *