ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ചു ദിവസത്തേക്ക് ലോക്‌സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില് കോണ്ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു.
പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുസമീപം ഇന്നും അംഗങ്ങള്‍ ധര്‍ണ നടത്തി. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവരും ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. ധര്‍ണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം സി.പി.ഐ നേതാക്കള്‍ ധര്‍ണ്ണ നടത്തുന്നവരെ സന്ദര്‍ശിച്ചു















