മുസ്ലിം ലീഗ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തിരുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സി.പി.എമ്മിലെ വിഭാഗീയതയായിരിക്കാം ഇതിന് കാരണമെന്നും അദേഹം ആരോപിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന പിണറായിയുടെ നിലപാടാണ് അദേഹം തിരുത്തിയത്.
ലീഗിനെ യു.ഡി.എഫില്‍ നിന്ന് അടര്‍ത്താനുള്ള വെള്ളം വാങ്ങിവച്ചേക്ക്. യു.ഡി.എഫില്‍ ഒരു അപസ്വരവും ഇല്ലെന്നും സതീശന് അവകാശപ്പെട്ടു.
ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ല. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പോരാട്ടം. ബി.ജെ.പിക്ക് കേരളത്തില്‍ സ്പേസ് നഷ്ടപ്പെട്ടു. പല പ്രശ്നങ്ങളിലും ജനങ്ങളുടെ മുന്നില്‍ സി.പി.എം പ്രതിക്കൂട്ടിലാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ശ്രമം.














