ലിംഗഛേദം: പെണ്‍കുട്ടിയ്ക്ക് നുണപരിശോധന വേണമെന്ന് പോലീസ്…


ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിംഗും, പോളിഗ്രാഫ് ടെസ്റ്റും നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിക്ക് വൈദ്യ പരിശോദന നടത്തണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ആദ്യം വൈദ്യപരിശോധന നടത്താനായിട്ടില്ലെന്നും പോലീസ് അപേക്ഷയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഗംഗേശാനന്ദ സ്വാമിയുടെ റിമാന്‍ഡ് നാല് വരെ നീട്ടി. പോലീസിനെ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ കത്ത് പുറത്ത വന്നതിന് പിന്നാലെ ഗംഗേശാനന്ദയുടെ അഭിഭാഷകനുമായുള്ള സംഭാഷണവും പുറത്ത് വന്നിരുന്നു. കത്തില്‍ പറഞ്ഞത് അയ്യപ്പദാസും മറ്റ് രണ്ട്‌പേരും ചേര്‍ന്നാണ് കൃത്യം ചെയ്തത് എന്നാണെങ്കില്‍ സംഭാഷണത്തില്‍ താന്‍ തന്നെയാണ് ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന മൊഴി പെണ്‍കുട്ടിയില്‍ നിന്നുണ്ടായ സാഹചര്യത്തിലാണ് പോലീസ് നുണ പരിശോധന ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.




Sharing is Caring