ലാഹോറില്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 34 പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. പഴങ്ങള്‍ നിറച്ച ട്രക്കിനകത്താണ് ഉഗ്രസ്ഫേടക വസ്തുക്കളടങ്ങിയ ബോംബ് സ്ഥാപിച്ചത്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
നടന്നു പോകുന്ന വഴി യാത്രക്കാരാണ് പരുക്ക് പറ്റിയവരിലേറെയും. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം മൂലം പരിസരത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ട്രക്ക് എങ്ങനെ ഇവിടെയെത്തിയെന്ന് പരിശോധിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.














