ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയാണ് സിബിഐ അപ്പീൽ നൽകുക. ഈ മാസം നവംബർ 20 നകം അപ്പീൽ നൽകുമെന്ന് സിബിഐ കൊച്ചി യൂണിറ്റ് അധികൃതർ അറിയിച്ചു.
ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ നേരത്തെ വാദം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്നും സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാൽ പിണറായി ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.













