ലാന്‍ഡ് റോവറിന്റെ പുതിയ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയില്‍. 49.10 ലക്ഷം രൂപയാണ് ന്യൂദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറങ്ങുന്ന ലാന്‍ഡ് റോവറാണിത്.
റേഞ്ച് റോവര്‍ ഇവോക്ക് 2.01 ഡീസല്‍ പ്യൂവറിന് 49.10 ലക്ഷം രൂപയും ഇവോക്ക് ഡീസല്‍ എസ്ഇക്ക് 54.20 ലക്ഷം രൂപയും ഡീസല്‍ എസ്ഇ ഡൈനാമിക്കിന് 56.30 ലക്ഷം രൂപയുമാണ് വില. റേഞ്ച് റോവര്‍ ഡീസല്‍ എച്ച്എസ്ഇയുടെ വില 59.25 ലക്ഷം രൂപയും ഡൈനാമിക്കിന് 64.65 ലക്ഷം രൂപയും ഡൈനാമിക് എംബര്‍ എഡിഷന് 67.90 ലക്ഷം രൂപയുമാണ് ന്യൂദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.













