ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ;നാലുമന്ത്രിമാര്‍ രാജിവെച്ചു

ബൈറൂത്​: ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാലുമന്ത്രിമാര്‍ രാജിവെച്ചു. പ്രധാനമന്ത്രി സഅദ്​ അല്‍ ഹരീരിയുടെ സര്‍ക്കാറിലെ ഘടകകക്ഷിയായ ലബനീസ് ഫോഴ്​സ് പാര്‍ട്ടിയിലെ മന്ത്രിമാരാണ് പദവിയില്‍ നിന്നും രാജിവെച്ചത് .

രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. ഹരീരി സര്‍ക്കാര്‍ രാജിവെക്കണമെന്നുള്ള ​ പ്രക്ഷോഭകരുടെ ആവശ്യം ശക്തമാവുകയാണ് .

കഴിഞ്ഞ ദിവസം സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ വാട്സ്‌ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് ജനരോക്ഷത്തിനുള്ള കാരണം .തുടര്‍ച്ചയായ നാലാംദിവസത്തിലേക്കാണ്​ പ്രക്ഷോഭം നീങ്ങുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *