ലണ്ടന്‍ ഒളിംപിക്സ്: യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും


2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും. മല്‍സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചതായാണ് സൂചന. പ്രാഥമിക പരിശോധനയില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. ഇതിനു പിന്നാലെയാണ് നേട്ടം സ്വര്‍ണത്തിലേക്ക് മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.




Sharing is Caring