ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവ് (78) അന്തരിച്ചു. സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് കരിമോവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഉസ്ബക്കിസ്ഥാന്‍ സോവിയറ്റ് യൂണിയനില്‍നിന്നു സ്വതന്ത്രമായ 1991 മുതല്‍ ഇസ്ലാം കരിമോവാണു പ്രസിഡന്റ്.













