ലണ്ടനില്‍ ഒരു മണിക്കൂറിനിടെയുണ്ടായത് അഞ്ച് ആസിഡാക്രമണം


ആസിഡ് ആക്രമണത്തില്‍ ഞെട്ടി ലണ്ടന്‍ നഗരം. 70 മിനുട്ടിനിടെ ലണ്ടന്‍ നഗരത്തിലുണ്ടായത് അഞ്ച് വ്യത്യസ്ത ആസിഡാക്രമണം.


ഹാക്ക്‌നി, സ്‌റ്റോക് ന്യൂവിങ്ടണ്‍, ഇസ് ലിങ്ടണ്‍ എന്നീ നഗരങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


രണ്ടംഗ പുരുഷ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. വാഹന കൊള്ളയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.



Sharing is Caring