ലക്ഷദ്വീപില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി


ലക്ഷദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു.


ബുധനാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.




Sharing is Caring