ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുൻ കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ പ്രസാർ ഭാരതി സിഇഒ ജവഹർ സർകാർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടികെഎ നായർ എന്നിവരടങ്ങുന്ന 93 മുതിർന്ന ഉദ്യോഗസ്ഥരാണ് കത്തയച്ചിരിക്കുന്നത്. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ ആശങ്കയും വിയോജിപ്പും അറിയിച്ചാണ് കത്ത്.

ഭൂരിഭാഗം മുസ്ലിം വിശ്വാസികൾ താമസിക്കുന്ന ദ്വീപിൽ ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. മദ്യ നിരോധനം വിലക്കുക കൂടി ചെയ്തു. ദ്വീപിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ പുതിയ പരിഷ്‌കാരങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നും ദ്വീപുകാരുടെ സമ്മതപ്രകാരമുള്ള പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ‘ദ്വീപ് നിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഡെവലപ്മെന്റ് മോഡലാണ് ലക്ഷദ്വീപിന് ആവശ്യം. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ തീർത്തും അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഗുണ്ടാ ആക്ട്, മൃഗ സംരക്ഷണ നിയമം തുടങ്ങിയവ ആശങ്കയുണർത്തുന്നതാണ് എന്നും കത്തിൽ ചൂണ്ടിക്കാട്ടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *