റോഹിങ്ക്യന്‍ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സന്നദ്ധ പ്രവര്‍ത്തകരുടെ ​വിസ പ്രശ്​നം പരിഹരിക്കു​െമന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. മ്യാന്‍മറിലെ കാനഡയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബോബ്​ റെയെ സന്ദര്‍ശിച്ച ശേഷമാണ്​ പ്രധാനമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​.

ബംഗ്ലാദേശിലേക്ക്​ ടൂറിസ്​റ്റ്​ വിസയില്‍ വന്നാണ്​ ഇവര്‍ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്​. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന്​ ചില വിദേശ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക്​ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി സര്‍ക്കാറിന്​ അറിയാമെന്നും​ ഹസീന വ്യക്​തമാക്കി. ഇത്​ സ്​ത്രീകളെയും കുട്ടികളെയും കടത്തുന്നതിലേക്കും ലൈംഗികാതിക്രമങ്ങളിലേക്കും നയിക്കും. ഇൗ പ്രശ്​നം പരിഹരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ പ്രത്യേക കാറ്റഗറി വിസ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *