റോഡ് നിര്‍മ്മാണ പദ്ധതികളില്‍ ചൈനീസ് കമ്ബനികളെ അനുവദിക്കില്ല, സംയുക്ത സംരംഭങ്ങള്‍ പോലുമില്ല: കേന്ദ്രമന്ത്രി നിതിന്‍ ഗ്ഡകരി


ന്യൂഡല്‍ഹി: ഹൈവേ റോഡ് നിര്‍മ്മാണ പദ്ധതികളിലടക്കം ഇനിമുതല്‍ ചൈനീസ് കമ്ബനികളെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചൈനയുമായുള്ള ലഡാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പരാമര്‍ശം.


സംയുക്ത റോഡ് നിര്‍മ്മാണ സംരംഭങ്ങളിലും ചൈനീസ് കമ്ബനികളെ അനുവദിക്കില്ല. ഹൈവേ നിര്‍മ്മാണ പദ്ധതികളില്‍ ചൈനീസ് കമ്ബനികളെ വിലക്കിക്കൊണ്ടും ഇന്ത്യന്‍ കമ്ബനികള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൊണ്ടുമുള്ള പുതിയ സര്‍ക്കാര്‍ നയം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പുതിയ സര്‍ക്കാര്‍ നയം നിലവിലുള്ള പദ്ധതികള്‍ക്കും വരാനിരിക്കുന്ന ടെന്‍ഡറുകള്‍ക്കും ബാധകമാകും. ഇനിമുതല്‍ ചെറുകിട, ഇടത്തര സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സഹിപ്പിക്കില്ല അദേഹം വ്യക്തമാക്കി. യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈവേ സെക്രട്ടറിക്കും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും നിര്‍ദേശം നല്‍കിയതായും അദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring