റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന, വ്യാപക ക്രമക്കേടുകളെന്ന് കണ്ടെത്തല്‍

റേഷൻ കടകളിലും സിവിൽസപ്ലൈസ് ഗോഡൗണുകളിലും വ്യാപക ക്രമക്കേടെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. പലയിടത്തും അളവിലും തൂക്കത്തിലും കൃത്രിമത്വം നടന്നതായും പരിശോധനയിൽ വ്യക്തമായി.റേഷൻ കടകളിലും സംഭരണ ശാലകളിലും വെട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.

റേഷൻ സാധനങ്ങളിൽ പലതും കരിഞ്ചന്ത വഴി വിൽപന നടത്തുന്നതായി പരിശോധനയിൽ തെളിഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്, വിതരണം എന്നി വ സംബന്ധിച്ച രേഖകളോ വിവരങ്ങളോ മിക്കയിടത്തുമില്ല. ധാന്യങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നുമില്ല. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്പോൾ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പലയിടത്തുമില്ലെന്നും വിജിലൻസ് കണ്ടെത്തി.

കൊല്ലത്തും വടകരയിലും ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ. ഇതിനുപുറമേ, കൃത്യമായ രസീത് നൽകാതെ ധാന്യങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്. ക്രമക്കേടുകൾക്ക് മേൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് മേധാവി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *