റേഡിയോ ജോക്കിയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍


തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നു വീടിന്റെ ഉടമ കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.


ഗൂഢാലോചനയിലും സനുവിന് പങ്കുണ്ടെന്നും, കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികള്‍ സനുവിന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.




Sharing is Caring