റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായും കുറച്ചിട്ടുണ്ട്.


റിപ്പോ നിരക്ക് കുറച്ചത് പലിശ നിരക്ക് കുറയുന്നതിന് വഴിവെക്കും. വായ്പാ, നിക്ഷേപ പലിശകളില്‍ കുറവുണ്ടാകും. എല്ലാ തരം വായ്പകളിലും നിരക്കിലെ കുറവ് പ്രതിഫലിക്കും. ഇതേതുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ വാണിജ്യ ബാങ്കുകള്‍ പലിശ നിരക്ക് കുറക്കാനുള്ള നടപടി സ്വീകരിച്ചേക്കും.
മന്‍സൂണ്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുകയാണ് പുതിയ വായ്പാ നയം കൊണ്ട് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്.




Sharing is Caring