റിഷഭ് പന്തിന്റെ ആഭാവത്തില്‍ ആര് വിക്കറ്റ് കീപ്പറാകണമെന്നതില്‍ അഭിപ്രായ പ്രകടനവുമായി പാകിസ്ഥാന്‍ മുന്‍ താരം റാഷിദ് ലത്തീഫ്.

ടി20 ലോക കപ്പിന് ഒരുക്കമായുള്ള അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ ആഭാവത്തില്‍ ആര് വിക്കറ്റ് കീപ്പറാകണമെന്നതില്‍ അഭിപ്രായ പ്രകടനവുമായി പാകിസ്ഥാന്‍ മുന്‍ താരം റാഷിദ് ലത്തീഫ്. ഇഷാന്‍ കിഷന്‍ ഓപ്പണറാകുമെന്നത് ഉറപ്പായിരിക്കെ സഞ്ജു സാംസണും ദിനേശ് കാര്‍ത്തിക്കുമാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതില്‍ ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകണമെന്നാണ് ലത്തിഫ് പറയുന്നത്.

‘ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്. എന്നാല്‍ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ഓപ്ഷനുകള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ദിനേശ് കാര്‍ത്തിക് ഉണ്ട്. പ്ലെയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് ലഭിച്ച സംഖ്യകള്‍ അനുയോജ്യമാണ്. അത് അപൂര്‍വ്വമാണ്.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *