റിലീസിന് മുന്നേ ഒടിയന്‍ 100 കോടി ക്ലബ്ബില്‍ ഇടം‌പിടിച്ചെന്ന് ശ്രീകുമാര്‍ മേനോന്‍


ഡിസംബര്‍ 14ന് തീയേറ്ററുകളിലെത്തുന്ന ഒടിയന് പുതിയ റെക്കോര്‍ഡ്. ഐഎംഡിബിയുടെ ഏറ്റവും ആകാംഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു റെക്കോഡു കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം.


റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 100 കോടിയ്ക്ക് മുകളില്‍ ഒടിയന്‍ നേടിയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപെടുന്നു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഈ റെക്കോര്‍ഡിടുന്നത്.


ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Sharing is Caring