റിയോയില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ്പ്; രണ്ടു പേര്‍ക്ക് പരുക്ക്


റിയോയില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ്പ്. ഒളിംപിക്‌സ മല്‍സരവേദിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്.


ബാസ്‌കറ്റ് ബോള്‍ മല്‍സരം നടക്കുന്ന വേദിയില്‍ നിന്നും പ്രധാന ഒളിംപിക് പാര്‍ക്കിലേക്ക് മാധ്യമപ്രവര്‍ത്തകരുമായി പോവുകയായിരുന്ന ബസ്സിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. രണ്ടു തവണ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവച്ചത് ആരാണെന്ന് വ്യക്തമല്ല. ബസ്സിന്റെ ജനല്‍ചില്ലുകള്‍ തെറിച്ചാണ് രണ്ടു പേര്‍ക്ക് പരുക്കേറ്റത്.


ബസ്സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒളിംപിക്‌സ് മല്‍സരങ്ങള്‍ നടക്കുന്ന റിയോയിലെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണ്.



Sharing is Caring