റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ലാവ്‍റോവ് നാളെ കൂടിക്കാഴ്ച നടത്തും. യുക്രൈൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് റഷ്യൻ മന്ത്രി ഇന്ത്യയിലെത്തുന്നത്.
വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ആയുധ കരാറിൽ നിന്ന് പിൻമാറരുതെന്ന് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *