രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹി അംബേദ്കര്‍ ഭവനിന് നിന്നാണ് ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തുന്നത്.വെമുലമാരുടെ മരണംകൊയ്യുന്ന സവര്‍ണ ഫാസിസത്തിനെതിരെ ശക്തമായ താക്കീതാണ് ചലോ ഡല്‍ഹി നല്‍കുന്നത്.
രാജദ്രോഹകുറ്റമാരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതടക്കം സംഘപരിവാര്‍ അസഹിഷ്ണുത ചോദ്യം ചെയ്യപ്പടുന്ന സാഹചര്യത്തിലാണ് ചലോ കല്‍ക്കത്ത മാര്‍ച്ച് നടത്തുന്നത്.

മാര്‍ച്ചില്‍ രോഹിത്ത് വെമുലയുടെ അമ്മയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായെത്തും.
രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നീതി ആവശ്യപ്പെട്ട് രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കൌെണ്സിലാണ് ചലോ ഡല്‍ഹിയുടെ സംഘാടകര്‍.എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ചലോ ഡല്‍ഹിയുമായി സഹകരിക്കുന്നുണ്ട്. ഇനിയൊരു രോഹിത് വെമുല ആവര്‍ത്തിക്കാതിരിക്കാന്‍ രോഹിത് ആക്ട് രൂപീകരിക്കുക എന്നതടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നു.













